കേരളത്തിലെ വിദ്യാഭ്യാസ
മേഖലയുടെ സമഗ്രപുരോഗതിയുടെ
ചരിത്രത്തില്‍ ഉജ്വലമുഹൂര്‍ത്തങ്ങള്‍
സൃഷ്ടിച്ചുകൊണ്ട്,
സമാനതകളില്ലാത്ത
സംഘടനാ പ്രവര്‍ത്തനത്തിന്റെ
ശക്തികേന്ദ്രമായി ജി.
എസ്.
റ്റി.യു.
മാറിയിരിക്കുന്നു.വിദ്യാഭ്യാസ
മേഖലയെ പൊതുസമൂഹത്തോടൊപ്പം
നിലനിര്‍ത്തുവാനും അധ്യാപകന്റെ
അന്തസ്സ് ഉയര്‍ത്തുന്ന
പ്രവര്‍ത്തനങ്ങളില്‍ ഏറെ
മുന്നേറുവാനും നമുക്ക്
കഴിഞ്ഞിട്ടുണ്ട്.
പൊതുവിദ്യാലയങ്ങളുടെ
താത്പര്യസംരക്ഷണത്തിനായി
ഇനിയും കൂടുതല്‍ തീരുമാനങ്ങള്‍
കൈക്കൊള്ളേണ്ടതുണ്ട്.
തീരുമാനങ്ങള്‍
നടപ്പിലാക്കാന്‍ വകുപ്പ്
തലത്തില്‍ താമസമുണ്ടാകുമ്പോള്‍
അവ ശ്രദ്ധയില്‍പ്പെടുത്തേണ്ടത്
ജി. എസ്.
റ്റി.യു.
വിന്റെ ബാദ്ധ്യതയായി
കാണുന്നു. വിദ്യാഭ്യാസ
അവകാശനിയമം സമയബന്ധിതമായി
നടപ്പിലാക്കുക.
ഏകീകൃത സിലബസ്
നടപ്പിലാക്കുക.
വിദ്യാഭ്യാസ
മേഖലയ്ക്ക് കരുത്ത് പകരുവാന്‍
പരീക്ഷാ നടത്തിപ്പ്
കുറ്റമറ്റതാക്കുക,
UID നടപ്പിലാക്കി
അധ്യാപക തസ്തികകള്‍ നിര്‍ണ്ണയിക്കുക,
H.S.E., V.H.S.E. മേഖലയിലെ
പ്രശ്നങ്ങള്‍ അടിയന്തിരമായി
പരിഹരിക്കുക,
ഡെപ്യൂട്ടേഷന്
നിയമനങ്ങള്‍ സര്‍ക്കാര്‍
സ്കൂള്‍ അധ്യാപകര്‍ക്ക്
മാത്രമായി നിജപ്പെടുത്തുക,
SMC യില്‍ അധ്യാപക
പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ച്
മുഴുവന്‍ വിദ്യാലയങ്ങളിലും
നടപ്പിലാക്കുക,
R.M.S.A. സ്കൂളുകളിലെ
ശബള - തസ്തിക
പ്രശ്നങ്ങള്‍ പരിഹരിക്കുക
എന്നീ കാര്യങ്ങളില്‍
സര്‍ക്കാരിന്റെ ശ്രദ്ധ
അടിയന്തിരമായി ഉണ്ടാകേണ്ടതാണ്.
ഇവ നടപ്പിലാക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് ജി.
എസ്.
റ്റി.യു.വിന്റെ
നേതൃത്വത്തില്‍ കേരളത്തിലെ
14 ജില്ലാ
കേന്ദ്രങ്ങളിലും 2012
സെപ്റ്റംബര്‍ 29
ന് ധര്‍ണ്ണ
സംഘടിപ്പിച്ചു.
നിരവധി അധ്യാപകരുടെ
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ
ഇടുക്കി ഡി.ഡി.ഇ.
ഓഫീസിനുമുന്പില്
നടന്ന ധര്‍ണ്ണയുടെ ഉദ്ഘാടനം
ബഹുമാനപ്പെട്ട DCC
പ്രസിഡന്റ് ശ്രീ.
റോയി കെ.
പൗലോസ് നിര്‍വ്വഹിച്ചു.
ജി. എസ്.
റ്റി.യു.
ജില്ലാ പ്രസിഡന്റ്
കെ. ആര്.
ഉണ്ണികൃഷ്ണന്,
സെക്രട്ടറി വി.
എം.
ഫിലിപ്പച്ചന്,
ട്രഷറര്‍ കെ.
രാജന് തുടങ്ങിയ
നേതാക്കള്‍ സംസാരിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍
Gallery യില്‍....