​​ഏറ്റവും പുതിയ ഗവ. ഓര്‍ഡറുകളും സര്‍ക്കുലറുകളും ​Links പേജില്‍ ലഭ്യമാണ്...
Showing posts with label General. Show all posts
Showing posts with label General. Show all posts

GSTU അംഗത്വത്തിനുള്ള ആപ്ലിക്കേഷന്‍ ഫോം

GSTU അംഗത്വത്തിനുള്ള  ആപ്ലിക്കേഷന്‍ ഫോം ചുവടെ ചേര്‍ത്തിരിക്കുന്നു.

Application(pdf File)

Application(odt File)

പുസ്തക പ്രകാശനം


പുസ്തക പ്രകാശനം‌
വലിച്ചെറിയാത്ത വാക്കുകള്‍
(അഭിമുഖം ലേഖനം പ്രഭാഷണം)
എഡിറ്റര്‍: ശ്രീ. പി. ടി. തോമസ്
         മാന്യരെ, സമാന്തര പ്രസിദ്ധീകരണരംഗത്ത് നവീനമായ സംവേദനശീലമുള്ള വായനക്കൂട്ടത്തെ സൃഷ്ടിച്ച 'മാനവസംസ്കൃതി' മാസികയെ ഓര്‍ക്കുമല്ലോ. 14 ലക്കങ്ങള്‍ക്കു ശേഷം പ്രസിദ്ധീകരണം നിലച്ചു പോയ മാസിക ഇന്നും ധൈഷണികമായ ഗൃഹാതുരത്വ സ്മൃതികളുണര്‍ത്തുന്നു. ചരിത്രത്തിന് സാക്ഷി പറയാന്‍ പ്രാപ്തമായ ഒട്ടനവധി ലേഖനങ്ങളും അഭിമുഖങ്ങളും മാനവസംസ്കൃതിയുടെ പഴയ പേജുകളില്‍ പൊടിപേറി കിടക്കുകയായിരുന്നു. പ്രകാശം പരത്തുന്ന അത്തരം രചനകള്‍ ഒടുവില്‍ എത്തിച്ചേരുക ആക്രികടകളിലെ കടലാസു കൂമ്പാരങ്ങളിലായിരിക്കുമെന്ന സത്യം നൊമ്പരപ്പെടുത്തുന്നതായിരുന്നു. നിരവധി സഹപ്രവര്‍ത്തകരുടെ പ്രതിഫലം ഇച്ഛിക്കാത്ത അധ്വാനവും എഴുത്തുകാരുടെ ഉദാരതയും തിരിച്ചുവരാനാവാത്ത വിധം നഷ്ടമാകുന്നത് മാതൃദു:ഖം പോലെ ഞങ്ങളെ അലട്ടിയിരുന്നു. അത്തരം രചനകളുടെ സമാഹാരമാണ് മാസികയുടെ മാനേജിംഗ് എഡിറ്ററായിരുന്ന ശ്രീ. പി. ടി. തോമസിന്റെ 'വലിച്ചെറിയാത്ത വാക്കുകള്‍' എന്ന പുസ്തകം. 2012 ജൂണ്‍ 12 ചൊവ്വാഴ്ച്ച വൈകുന്നേരം 3.30ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കന്നട സാഹിത്യകാരനും കേന്ദ്രകമ്പനികാര്യ മന്ത്രിയുമായ ശ്രീ. വീരപ്പമൊയ് ലി പുസ്തക പ്രകാശനം നിര്‍വ്വഹിക്കും.